നിലപാട് കറുപ്പിച്ച് സുധാകരന്‍; വ്യാഴാഴ്ച വരെ നിരാഹാര സമരം തുടരും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും.

ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദിന്‍റെ വെളിപ്പെടുത്തലോടെ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം.ഷുഹൈബ് കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസിലെ സിപിഎം ഫ്രാക്ഷനാണ് അന്വേഷണസംഘത്തിലുളളത്. സിപിഎം ചൂണ്ടികാണിക്കുന്നവരെയാണ് പൊലീസ് പ്രതികളാക്കുന്നത്. താഴെന്ന് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുളള വിവരങ്ങളാണ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞതെന്നും സുധാകരന്‍ ആരോപിച്ചു.

അതേസമയം  22ന് കോണ്‍ഗ്രസും യു.ഡി.എഫും യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  നാളെ സര്‍ക്കാര്‍ വിളിച്ച സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

 

prp

Related posts

Leave a Reply

*