റാഞ്ചി: ”എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്….” നമ്മുടെ കുഞ്ഞു സിവയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. . ‘അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ ‘കണികാണും നേരം കമലാനേത്രന്‍റെ..’ എന്നീ പാട്ടുകള്‍ പാടി ആരാധകരുടെ മനം കവര്‍ന്ന സിവയുടെ മൂന്നാമത്തെ മലയാളം പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ധോണിയുടെ മകള്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകള്‍ പാടുന്നത് എന്ന് പലരും ചോദിച്ചതാണ്. ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയഷീലയായിരുന്നു കുഞ്ഞു സിവക്ക് മലയാളം പാട്ട് പഠിപ്പിച്ചത് എന്ന് കണ്ടെത്തിയത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.
അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ പാട്ട് പാടിയപ്പോള്‍ സിവ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാല്‍പ്പായസം നുകരാന്‍ സിവയെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചിരുന്നു. ലോകത്തില്‍ തന്നെ പഠിക്കാന്‍ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള പാട്ട് സിവ പാടുന്നത് വളരെ അഭിമാനമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്‍റുകള്‍.

