കാറിനുള്ളില്‍ സെക്സ്: ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചു.

ബോട്ട്റോപ്: കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ജര്‍മനിയിലെ ബോട്ട്റോപ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കാറിന്‍റെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയശേഷം ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്‍ജിന്‍ ചൂടായതിനെ തുടര്‍ന്നുണ്ടായ പുകയെ തുടര്‍ന്ന് ലോക്ക് ചെയ്ത കാറില്‍നിന്ന് പുറത്തിറങ്ങാനാകാതെ ഇരുവരും മരണപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്‍റെ  നിഗമനം. നഗ്നരായ നിലയിലായിരുന്നു മൃതദേഹം.

മണിക്കൂറുകളായി ഗാരേജില്‍ ഓണായികിടക്കുന്ന കാറിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാറിനരികില്‍ പോലീസെത്തുന്നത്. ഓണായി കിടന്ന കാര്‍ തുറന്നപ്പോള്‍ മരിച്ചു കിടക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

 

prp

Related posts

Leave a Reply

*