ക്യാന്‍സറിനെ തോല്‍പ്പിച്ച ശരണ്യ; ജീവിതത്തില്‍ തുണയായ പ്രണയകഥ

”ബ്രെയിന്‍ ട്യൂമറാണെന്ന് അറിഞ്ഞപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി,വിവാഹം മുടങ്ങി.മാനസികമായി ആകെ തളര്‍ന്ന സമയത്താണ് തനിക്കൊരു ജീവിതവുമായി ഫെയ്‌സ്ബുക്ക് സുഹൃത്ത് ബിനു തന്നെ കാണാന്‍ എത്തുന്നതും വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതും.

സിനിമാ – സീരിയല്‍ രംഗത്ത് തിളങ്ങിയ നടിയാണ് കണ്ണൂര്‍ സ്വദേശിനി ശരണ്യ. രോഗത്തെ മൂന്ന് തവണയാണ് ആത്മവിശ്വാസവും തന്‍റേടവും ഹൃദയവും കൊണ്ട് ശരണ്യ കീഴടക്കിയത്. 2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍.തലവേദനയില്‍ നിന്ന് തുടങ്ങിയ രോഗം മൈഗ്രയ്ന്‍ ആണെന്നു കരുതി.പിന്നീട് സ്‌കാനിങ്ങിന് ശേഷമാണ് അസുഖത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമായത്. അസുഖത്തെക്കുറിച്ച് അറിഞ്ഞതോടെ ഉറപ്പിച്ചുവെച്ച കല്യാണം മുടങ്ങി. വീണ്ടും അസുഖം വരുമോയെന്ന ഭയമായിരുന്നു ആ പിന്‍മാറ്റത്തിന് പിന്നില്‍.

2012ലാണ് തന്നെ ആദ്യമായി ബ്രെയിന്‍ ട്യൂമറിന്‍റെ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ എത്തിച്ചത്. അന്ന് അവര്‍ ഓപ്പറേഷന്‍ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാള്‍ കഴിഞ്ഞു ആണ്. ‘ദൈവം തന്ന വീട്’ എന്ന തമിഴ് സീരിയല്‍ ഞാന്‍ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ല്‍ ഒരിക്കല്‍ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷന്‍ കൂടെ നടത്തി.

അവിടന്നങ്ങോട്ട് സിനിമ സീരിയല്‍ രംഗത്ത് നിന്നും പതിയെ ഒരിടവേള എടുത്തു.ആയിടക്കാണ് ഫെയ്സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തിയത്,ബിനു. ഫെയ്സ്ബുക്കിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.പിന്നീട് അസുഖ വിവരം ഞാന്‍ തന്നെ ബിനുവിനോട് പറയുകയായിരുന്നു.തനിക്ക് വയ്യ എന്നറിഞ്ഞപ്പോള്‍ കാണാന്‍ വരട്ടെ എന്ന് അദ്ദേഹം ചോദിച്ചു.ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു ഞാന്‍ അപ്പോള്‍.

എങ്കിലും ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറഞ്ഞു, വന്നു കണ്ടു, ആദ്യ കാഴ്ചയില്‍ എന്നെ ഇഷ്ടമായി.പിന്നീട് വീട്ടുകാരോട് അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തി . പിന്നീട് വിവാഹവും നടന്നു. അസുഖവുമായി മല്ലിടുന്ന എന്നെ കണ്ടപ്പോള്‍ ബിനു നല്‍കിയ പിന്തുണയായിരുന്നു ജീവിതത്തില്‍ ഏറെ സന്തോഷകരമായി തോന്നിയത്. അമ്മയും ബിനുവും നല്‍കിയ പിന്തുണയാണ് തന്നെ പതറാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ശരണ്യ മനസ്സ് തുറക്കുന്നു.

prp

Leave a Reply

*