ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം.

ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച്‌ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു.

നേരത്തെ ഷുഹൈബ്​ വധത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ ബാലന്‍ വ്യക്​തമാക്കിയിരുന്നു. സര്‍വകക്ഷി സമാധാന യോഗത്തിന്​ ശേഷമാണ്​ ​അദ്ദേഹം ഇക്കാര്യം അറിയിച്ചത്​. എന്നാല്‍, പിന്നീട്​ ഇതുസംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

കൊലപാതകത്തിന്‍റെ അന്വേഷണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ കുടുബത്തിന്‍റെ നിവേദനം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സിപിഐഎമ്മിന്‍റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു

prp

Related posts

Leave a Reply

*