ബാസ്സോടിക്കുന്നതിനിടെ മൊബൈല്‍ ‘റിപ്പയര്‍’ ചെയ്ത് ഡ്രൈവര്‍- VIDEO

കോട്ടയം: നിരവധി ആനുകാലിക സംഭവങ്ങളാണ് നമ്മള്‍ സോഷ്യല്‍ മീഡിയകളിലൂടെ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലില്‍ നിന്ന് കയ്യെടുത്ത് തന്‍റെ മൊബൈലില്‍ കയ്യോടിക്കുന്ന ഡ്രൈവര്‍. ശ്രദ്ധ പൂര്‍ണമായും മൊബൈല്‍ സ്ക്രീനില്‍. രണ്ടുകയ്യുംവിട്ട് മൊബൈലില്‍ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയായിരുന്നു. കുമളി ഡിപ്പോയിലെ കെ.എല്‍ 157780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം.

കോട്ടയം മീഡിയ എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ഒരംഗം പങ്കുവച്ച വീഡിയോ പിന്നീട് ചര്‍ച്ചയാവുകയും അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെ ഡ്രൈവര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.

 

 

 

 

 

 

 

 

Related posts

Leave a Reply

*