ഗര്‍ഭധാരണം നീണ്ടുപോകാനുള്ള കാരണങ്ങള്‍

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോള്‍ തന്നെ എല്ലാവരും ചോദിച്ച്‌ തുടങ്ങും വിശേഷമായില്ലേ എന്ന്. അത്രക്കധികം പ്രാധാന്യമാണ് കുടുംബ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല ദമ്പതികളും ഗര്‍ഭധാരണം താമസിപ്പിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിനെ ഉടനേ വേണ്ടെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് എന്ന് നോക്കാം.

ആരോഗ്യകാരണങ്ങള്‍

ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും.

തൊഴില്‍പരമായ കാരണങ്ങള്‍

നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക.

ബന്ധത്തിന്‍റെ സ്ഥിരത

ചില ദമ്ബതികള്‍ തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്‍പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

 

കരിയറിനെ കുറിച്ചുള്ള ആശങ്ക

കരിയറിനെ കുറിച്ചുള്ള ആശങ്ക പല ദമ്ബതിമാരേയും അലട്ടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് കരിയറിന്റെ കാര്യത്തില്‍ ഉറപ്പായിട്ട് മാത്രമേ കുഞ്ഞിനെക്കുറിച്ച്‌ പല ദമ്ബതിമാരും ചിന്തിക്കുകയുള്ളൂ.

ഡിപ്രഷന്‍

ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രശ്നമാണ് ഡിപ്രഷന്‍. പ്രത്യേകിച്ച്‌ ദമ്ബതികള്‍ക്കിടയില്‍. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ് ഇത്തരത്തില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കുഞ്ഞിനെക്കുറിച്ച്‌ ചിന്തിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്നു.

പ്രായം

പ്രായം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രായാധിക്യം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ മൂലവും കുഞ്ഞിനെ വേണ്ടെന്ന് വെക്കാന്‍ പല ദമ്ബതികളും നിര്‍ബന്ധിതരാവുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുമ്ബോള്‍ പലര്‍ക്കും കുഞ്ഞ് ഉണ്ടാവില്ല.

 

prp

Leave a Reply

*