തിരുവന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതി പറഞ്ഞു. കുറ്റപത്രം ഏത് കോടതിയില്‍ പരിഗണിക്കണമെന്ന് ഹൈക്കാടതി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം.വിചാരണ ഏത് കോടതിയിൽ വേണം എന്ന് […]
Tag: CBI
സിബിഐ തലപ്പത്ത് അഴിച്ചുപണി; മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ വനിതയും
ന്യൂഡല്‍ഹി: സിബിഐ മേധാവിയെ തീരുമാനിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് സമിതി അംഗങ്ങള്‍. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ ഖാര്‍ഗേ കര്‍ശന നിലപാട് എടുക്കാന്‍ ഇടയുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകമാകും. സിബിഐ മേധാവി സ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തിയേക്കുമെന്ന സൂചനയുണ്ട്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വിയോജിപ്പ് തള്ളിക്കളഞ്ഞാണ് സിബിഐ മേധാവി […]
ഉദയകുമാര്‍ ഉരുട്ടിക്കൊല: പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വിധിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ […]
ജിഷ്ണു പ്രണോയ് കേസ്; സിബിഐ 22 പേരുടെ മൊഴിയെടുത്തു
നാദാപുരം: ജിഷ്ണു പ്രണോയി കേസില്‍ സിബിഐ ഇരുപത്തിരണ്ടുപേരുടെ മൊഴിയെടുത്തു. കൊച്ചിയില്‍ നിന്നും നാദാപുരത്ത് എത്തി ക്യാമ്ബ് ചെയ്താണ് സിബിഐ മൊഴിയെടുത്തത്. ജിഷ്ണുവിന്റ മൃതദേഹം അവസാനമായി കണ്ട ബന്ധുവും ഡോക്ടറുമായ ജസി സുജിതിന്റെ കുറ്റ്യാടി നരിക്കൂട്ടം ചാലിലെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്. ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന് അശോകന് എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിനിടെ ജിഷ്ണുവിന്റെ പിതാവിന് ലഭിച്ച രണ്ട് ഊമക്കത്തുകള്‍ അദ്ദേഹം സിബിഐക്ക് കൈമാറി. കേസ് തെളിയില്ലെന്നും ചിലരുടെ ഇടപെടലാണ് […]
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണം ഫലപ്രദമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. കേസിന്റെ ഫയല്‍ അടക്കമുള്ള എല്ലാ രേഖകളും തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബി മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം […]
ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണം കുറ്റമറ്റതാണ്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതി പൂര്‍വമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഷുഹൈബ് വധം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് […]
ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ് വധത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന് സാംസ്കാരിക […]
‘സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്’; ശ്രീജിത്തിന്‍റെ സമരത്തിന് അന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിയ ഐതിഹാസിക സമരത്തിന് അവസാനം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. ഇന്ന്‍ രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നല്‍കിയത്. മൊഴി നല്‍കല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതായും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത് […]
ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ നടപടികൾ ഇന്ന് തുടങ്ങും. അസ്വഭാവിക മരണത്തിന് പാറശ്ശാല പൊലീസ് 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റ് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്നൈയിലെ സിബിഐ ജോയിന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിവിന്‍റെ കേസില്‍ അടിയന്തരപ്രാധാന്യം നല്‍കി […]
ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 771 ദിവസമായി സമരം നടത്തി വരികയായിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. തുടര്‍ന്ന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി […]









