ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി : ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച്‌ ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്നുകൊണ്ടിരിക്കുന്ന  സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. സഹോദരന്‍റെ കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ കൊണ്ടുള്ള സമരം  766 […]

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ. അന്തര്‍ ദേശീയ സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ല്‍​കി​യ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കു​മ്പോഴാ​ണ് സി​ബി​ഐ തന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കാ​ത്ത പ​ക്ഷം സ്വ​ന്തം നി​ല​യി​ല്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ തവ​ണ കേ​സ് പ​രി​ഗ​ണി​ച്ച […]

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ, നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: ജിഷ്‍ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനം കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഇന്ന് […]