ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ. അന്തര്‍ ദേശീയ സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ല്‍​കി​യ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കു​മ്പോഴാ​ണ് സി​ബി​ഐ തന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കാ​ത്ത പ​ക്ഷം സ്വ​ന്തം നി​ല​യി​ല്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ തവ​ണ കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വ്യ​ക്ത​മാ​ക്കിയിരുന്നു. ഇ​താ​ണ് സി​ബി​ഐയെ ചൊടിപ്പിച്ചത്.

prp

Related posts

Leave a Reply

*