കോഹ്ലി എന്നും മലയാളികളുടെ പ്രിയ താരം; വീഡിയോ കാണാം

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലി എന്നും ഒരു ആവേശമാണ്. ഓരോ തവണയും അദ്ദേഹം ആരാധകരുടെ മനസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

മഴയത്തും കളികാണാന്‍ കാത്തിരുന്ന ആരാധകര്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയുള്ള  കോഹ്ലിയുടെ പെരുമാറ്റം എല്ലാവരെയും ഒന്നടങ്കം വിസ്മയിപ്പിച്ചിരിക്കുകയാണ്.

 

prp

Related posts

Leave a Reply

*