ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന്‍ 4 മണിമുതല്‍

മും​ബൈ: കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​ ഇന്ന്‍ ആരംഭിക്കും. വൈ​കി​ട്ട് നാ​ലു മു​ത​ല്‍ www.bookmyshow.com വ​ഴി ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ബു​ക്ക് മൈ ​ഷോ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യു​മാ​കും ആ​രാ​ധ​ക​ര്‍​ക്ക് ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക.

കേരളത്തിന്‍റെ ടീം ബ്ലാസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. 17ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും അ​ത്ല​റ്റി​ക്കോ ഡി ​കോ​ല്‍​ക്ക​ത്ത​യും ത​മ്മി​ലു​ള്ള ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭി​ക്കു​ക. ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​രം കൊ​ച്ചി​യി​ലേ​ക്ക് പീ​ന്നി​ട് മാ​റ്റു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു എ​ഫ്സി, ജം​ഷ​ഡ്പു​ര്‍ എ​ഫ്സി എ​ന്നീ പു​തി​യ ടീ​മു​ക​ളും ചേ​രു​ന്ന​തോ​ടെ ഇ​ത്ത​വ​ണ പ​ത്ത് ക്ല​ബ്ബു​ക​ളാ​ണ് ഐ​എ​സ്‌എ​ല്‍ പോ​രി​നി​റ​ങ്ങു​ന്ന​ത്. ഫൈ​ന​ല്‍ ഉ​ള്‍​പ്പെ​ടെ 95 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ബു​ധ​ന്‍, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. മത്സരത്തിന് മുമ്പ് വര്‍ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.

prp

Related posts

Leave a Reply

*