കേരളക്കര ആവേശത്തിന്‍റെ നെറുകയില്‍; ബ്ലാസ്റ്റേഴ്‌സ് അങ്കം ഇന്ന്‍

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ പോര് മുറുകുകയാണ്. പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ കന്നിയങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കേരളക്കര ആവേശത്തിന്‍റെ നെറുകയിലെത്തി നില്‍ക്കുകയാണ്.

ഉദ്ഘാടന മത്സരത്തില്‍ എവേ പോരില്‍ കരുത്തരായ എടികെയെ പരാജയപ്പെടുത്തിയതി കരുത്തുറ്റ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ കിക്കോഫിന് ഒരുങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ടീം. മുംബൈ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍.

 

പ്രളയദുരിതത്തിലായ കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച മത്സ്യത്തൊഴിലാളികളോടുള്ള ആദരത്തോടെ അവരുടെ ശ്രമത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രത്യേക ജേഴ്‌സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. അതുകൊണ്ടു തന്നെ വീര്യത്തോടെ ടീം ഇന്ന് കളത്തിലിറങ്ങും എന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.

ജംഷഡ്പൂരിനോട് സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയാണ് മുംബൈ കൊച്ചിയിലേക്ക് എത്തുന്നത്. വിജയ പാതയില്‍ എത്താനുള്ള കാര്യമായ മാറ്റങ്ങള്‍ മുംബൈ ഇന്ന് നടത്തിയേക്കാം. കൊച്ചിയില്‍ ഇതുവരെ മുംബൈ സിറ്റിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

prp

Related posts

Leave a Reply

*