വ്യാജ പ്രചാരണം; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മാപ്പ് ചോദിച്ചു, സികെ വിനീത് കേസ് പിന്‍വലിച്ചു

കൊച്ചി: വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മലയാളി താരം സി.കെ.വിനീതിനോട് മാപ്പ് ചോദിച്ചു. ഈ സാഹചര്യത്തില്‍ മഞ്ഞപ്പടക്കെതിരായ കേസ് പിന്‍വലിക്കുന്നതായി വിനീത് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതായി വിനീത് പരാതി നല്‍കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ചെന്നൈയിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ 15ാം തീയതി കലൂരില്‍ നടന്ന മത്സരത്തില്‍ ബോള്‍ ബോയിയോട് വിനീത് മോശമായി പെരുമാറിയെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിനെതിരെയാണ് വിനീത് പരാതി നല്‍കിയത്. മാച്ച് റഫറി വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണമുണ്ടായിരുന്നു.

വ്യാജ പ്രചാരണം നടത്തിയ ആരാധകന്‍റെ മാപ്പ് അപേക്ഷ മഞ്ഞപ്പട പുറത്ത് വിട്ടിരുന്നു. ആ മാച്ചിനിടെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തെറ്റായ സന്ദേശമാണ് ഗ്രൂപ്പുകളിലേക്ക് അയച്ചതെന്നും ഇയാള്‍ പറയുന്നു. മഞ്ഞപ്പടക്ക് സംഭവത്തില്‍ പങ്കില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*