തിയേറ്ററുകളില്‍ ഇനി പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാം

തിരുവനന്തപുരം : തിയേറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് കയറ്റാന്‍ അനുമതി. മുനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നഗരസഭയുടെ ഈ നടപടി.

പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ചശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിയേറ്ററില്‍ വരുന്നവര്‍ പുറത്തുനിന്ന് ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ രേഖാമൂലം കമ്മീഷന്‍ അറിയിച്ചു. കൂടാതെ തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങലുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് പുറത്തുള്ളവയേക്കാള്‍ അമിത വിലയാണ് ഈടാക്കുന്നത്. കുപ്പിവെള്ളത്തിനുവരെ വിലക്കൂട്ടി വില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലോടെ ഇതിനാണ് അവസാനം ആയിരിക്കുന്നത്.

prp

Related posts

Leave a Reply

*