തിയേറ്ററുകളില്‍ ഇനി പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാം

തിരുവനന്തപുരം : തിയേറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് കയറ്റാന്‍ അനുമതി. മുനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നഗരസഭയുടെ ഈ നടപടി. പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ചശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ വരുന്നവര്‍ പുറത്തുനിന്ന് ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ രേഖാമൂലം കമ്മീഷന്‍ അറിയിച്ചു. കൂടാതെ തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങലുടേയും പാനീയങ്ങളുടേയും […]

കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ ഇനി പരമാവധി 125 സ്‌ക്രീനുകളില്‍ മാത്രം

കൊച്ചി: അന്യഭാഷാ ചിത്രങ്ങള്‍ ഇനി മുതല്‍ കേരളത്തില്‍ 125 സ്‌ക്രീനുകളില്‍ മാത്രമെ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അന്യഭാഷാ ചിത്രങ്ങളുടെ വലിയ റിലീസ് കാരണം പല ചിത്രങ്ങളും തീയറ്ററുകളില്‍ നിന്ന് മാറ്റേണ്ടി വരുന്നുണ്ട്, ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. അന്യഭാഷ ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്നുള്ള വിതരണക്കാരുടെ വിഹിതം 55 ശതമാനമാക്കി ഉയര്‍ത്തുന്നതിനും തീരുമാനമായിട്ടുണ്ട്. കൂടാതെ മലയാള ചിത്രങ്ങളുടെ വൈഡ് റിലീസും നിയന്ത്രിക്കപ്പെടും.

നോണ്‍ എ സി തിയേറ്റുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ എഴുപത്തിയഞ്ചു  തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല. നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉള്ളതാണ്. എന്നാല്‍ സര്‍ക്കുലര്‍ ഇപ്പോഴാണ് പുറത്തിറക്കിയത്. ഈ തീരുമാനത്തിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംഘടനകളാണ് പ്രതിഷേധരംഗത്തുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവുമധികം നോണ്‍ എസി […]