കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ ഇനി പരമാവധി 125 സ്‌ക്രീനുകളില്‍ മാത്രം

കൊച്ചി: അന്യഭാഷാ ചിത്രങ്ങള്‍ ഇനി മുതല്‍ കേരളത്തില്‍ 125 സ്‌ക്രീനുകളില്‍ മാത്രമെ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അന്യഭാഷാ ചിത്രങ്ങളുടെ വലിയ റിലീസ് കാരണം പല ചിത്രങ്ങളും തീയറ്ററുകളില്‍ നിന്ന് മാറ്റേണ്ടി വരുന്നുണ്ട്, ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

അന്യഭാഷ ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്നുള്ള വിതരണക്കാരുടെ വിഹിതം 55 ശതമാനമാക്കി ഉയര്‍ത്തുന്നതിനും തീരുമാനമായിട്ടുണ്ട്. കൂടാതെ മലയാള ചിത്രങ്ങളുടെ വൈഡ് റിലീസും നിയന്ത്രിക്കപ്പെടും.

prp

Related posts

Leave a Reply

*