രണ്ടാമൂഴത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ; ബി.ആര്‍ ഷെട്ടിക്ക് പകരം പുതിയ നിര്‍മ്മാതാവ്

കൊച്ചി: ആയിരം കോടി രൂപ ബജറ്റില്‍ വി.എ ശ്രീകുമാര്‍ ‘രണ്ടാമൂഴം’ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖ ബിസിനസുകാരന്‍ ബി.ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കാമെന്നേറ്റത്. എന്നാല്‍ പ്രൊജക്റ്റ് തുടങ്ങാന്‍ വൈകിയപ്പോള്‍ സംവിധായകനില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ട എം ടി വാസുദേവന്‍ നായര്‍ തന്‍റെ തിരക്കഥ തിരികെ വേണം എന്ന് പറഞ്ഞു കോടതിയില്‍ എത്തുകയും അതിനെ തുടര്‍ന്ന് ബി ആര്‍ ഷെട്ടി ഈ പ്രോജക്ടില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രം അനിശ്ചിതത്വത്തിലായി.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ മഹാ സംരംഭം യാഥാര്‍ഥ്യത്തിലേക്ക് എത്തുമെന്ന് തന്നെയാണ്. ബി ആര്‍ ഷെട്ടിക്ക് പകരം ഈ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി ഒരു വമ്പന്‍ നിര്‍മ്മാതാവ് എത്തി കഴിഞ്ഞു. പ്രശസ്ത വ്യവസായ പ്രമുഖന്‍ ആയ ഡോക്ടര്‍ എസ് കെ നാരായണന്‍ ആണ് രണ്ടാമൂഴം നിര്‍മ്മിക്കാന്‍ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഉടനെ തന്നെ കരാറുകള്‍ ഒപ്പു വെക്കും എന്നാണ് സൂചന. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പം ഉള്ള തന്‍റെ ഫോട്ടോയും കൂടി ചേര്‍ത്ത് ആയിരുന്നു ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വര്‍ക്കലയില്‍ വെച്ചായിരുന്നു ഇവരുടെ കൂടി കാഴ്ച. എന്നാല്‍ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ചു ആവശ്യപ്പെട്ടു നല്‍കിയ കേസ് കോടതിയില്‍ നിലനില്‍ക്കെ ഇതെങ്ങനെ സാധ്യമാകും എന്ന ആശങ്കയിലാണ് ആരാധകര്‍.

prp

Related posts

Leave a Reply

*