വീട്ടിലെത്താന്‍ പത്ത് മിനിറ്റ് വൈകി; യു​വ​തി​യെ ഫോ​ണി​ലൂ​ടെ മൊ​ഴി ചൊ​ല്ലി

ലക്നൌ: അമ്മയേയും മുത്തശിയേയും കാണാന്‍ അമ്മയുടെ വീട്ടില്‍ പോയ യുവതിയെ മടങ്ങിയെത്താന്‍ വൈകിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊ‍ഴി ചെല്ലി. അര മണിക്കൂറിനുള്ളില്‍  വീട്ടില്‍ പോയി മടങ്ങിയെത്തണമെന്നായിരുന്നു ഭര്‍ത്താവിന്‍റെ നിബന്ധന. പക്ഷേ യുവതി മടങ്ങിയെത്തിയപ്പോള്‍ പത്ത് മിനിറ്റ് വൈകി. ഇതോടെ സഹോദരന്‍റെ ഫോണില്‍ വിളിച്ച്‌ തന്നെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 27ന് ഓര്‍ഡിനന്‍സ് ഇറക്കിയതിന്‍റെ പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഇത്തില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ നിരന്തരം മര്‍ദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് ആവശ്യപ്പെടുന്ന തുക നല്‍കാന്‍ തന്‍റെ നിര്‍ധന കുടുംബത്തിനു ക‍ഴിഞ്ഞില്ല.

മര്‍ദനം മൂലം തനിക്ക് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. തനിക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ താന്‍ ജീവനൊടുക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

 

 

prp

Related posts

Leave a Reply

*