വീട്ടിലെത്താന്‍ പത്ത് മിനിറ്റ് വൈകി; യു​വ​തി​യെ ഫോ​ണി​ലൂ​ടെ മൊ​ഴി ചൊ​ല്ലി

ലക്നൌ: അമ്മയേയും മുത്തശിയേയും കാണാന്‍ അമ്മയുടെ വീട്ടില്‍ പോയ യുവതിയെ മടങ്ങിയെത്താന്‍ വൈകിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊ‍ഴി ചെല്ലി. അര മണിക്കൂറിനുള്ളില്‍  വീട്ടില്‍ പോയി മടങ്ങിയെത്തണമെന്നായിരുന്നു ഭര്‍ത്താവിന്‍റെ നിബന്ധന. പക്ഷേ യുവതി മടങ്ങിയെത്തിയപ്പോള്‍ പത്ത് മിനിറ്റ് വൈകി. ഇതോടെ സഹോദരന്‍റെ ഫോണില്‍ വിളിച്ച്‌ തന്നെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 27ന് ഓര്‍ഡിനന്‍സ് ഇറക്കിയതിന്‍റെ പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഇത്തില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും […]

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീം ലീഗ്

മലപ്പുറം: മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. ഇന്നലെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീര്‍ പിന്‍തുണച്ചിരുന്നു. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു […]

മുത്തലാഖ് കുറ്റകരം; ഓർഡിനൻസിന് അംഗീകാരമായി

ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള ഓർഡിനൻസിന് അംഗീകാരമായി. കേന്ദ്രമന്ത്രിസഭയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ബില്ല് ലോക്‌സഭ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭ പാസ്സാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി എത്തിയത്. ഇതോടെ ഇനി മുതൽ മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ പിഴയും കൊടുക്കണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് മുസ്ലീം സ്ത്രീകൾക്കുള്ള വിവാഹ സംരക്ഷണ ബില്ല് ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി […]

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; നിയമം തെറ്റിച്ചാല്‍ 3 വര്‍ഷം ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: ഭേദഗതി വരുത്തിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധമാക്കുകയും പ്രതികള്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പാക്കുന്നതുമായ ബില്‍ കഴിഞ്ഞ ഡിസംബറിലാണ് ലോക്‌സഭ പാസാക്കിയത്. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബില്ലില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാത്ത പക്ഷം നിയമം ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴി‌ഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയത്. പുതിയ ഭേദഗതികള്‍ പ്രകാരം മുത്തലാഖ് […]

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലി

ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലി ഉപേക്ഷിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും യുവതിയോട് ആവശ്യപ്പെട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്‍റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര്‍ത്താവും ബന്ധുക്കളും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. പരാതി രജിസ്റ്റര്‍ […]

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍  ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.  മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ബില്ല് അപ്രായോഗികമാണെന്നും ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നതെന്നുമാണ് അവരുടെ […]

മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: മുസ്ലീം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല്​പാര്‍ലമെ​ന്‍റി​​ന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.  മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേരത്തെ, സം​സ്​​ഥാ​ന സര്‍ക്കാറുകളുടെ പ​രി​ഗ​ണ​ന​ക്ക​യ​ച്ചിരുന്നു. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. വി​വാ​ഹ​മോ​ച​ന […]

മുത്തലാഖ്​ ഭരണഘടനാ വിരുദ്ധമല്ല- സീപ്രീം ​കോടതി

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ്​ ഭരണഘടനാ വിരുദ്ധമല്ലെന്ന്​ സു​പ്രീം​കോ​ട​തി. മു​ത്ത​ലാ​ഖ് നിരോധിക്കാന്‍ അവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തിനകം പുതിയ നിയമം കൊണ്ടു വരണം. അതുവരെ മുത്തലാഖ്​ വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ച്ചത്​. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ന്‍ ജോ​സ​ഫ്, ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, യു.​യു. ല​ളി​ത്, എ​സ്. അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലു​ള്ള​ത്. നേരത്തെ, ബ​ഹു​ഭാ​ര്യ​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യം ത​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന്​ വാ​ദ​ത്തി​നി​ടെ […]