പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലി

ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊഴി ചൊല്ലി ഉപേക്ഷിച്ചതായി യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം.

ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും യുവതിയോട് ആവശ്യപ്പെട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു.

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്‍റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര്‍ത്താവും ബന്ധുക്കളും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശോല്ക് കുമാര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*