ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ ബാര്‍ജ് തീരത്തടിഞ്ഞു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി ബാര്‍ജ് തീരത്തടിഞ്ഞു. അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന ബാര്‍ജ് പിന്നീട് നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു.

അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആണെന്നാണ് സൂചന. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന സംശയവും ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചു.

അതേസമയം കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിന് സമീപം എത്താന്‍ സാധിച്ചിട്ടില്ല. കപ്പലിനെ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ‘ഫ്‌ളോട്ടിങ് ഡ്രൈ ഡോക്ക്’ ആണിതെന്നും സംശയമുണ്ട്.

prp

Related posts

Leave a Reply

*