എടത്വ സെന്‍റ് അലോഷ്യസ് കോളേജിലെ സാഹസിക പ്രകടനം; 6 വിദ്യാർത്ഥികള്‍ അറസ്റ്റിൽ- video

ആലപ്പുഴ: എടത്വ സെന്‍റ് അലോഷ്യസ് കോളേജില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് സാഹസിക പ്രകടനം കാണിച്ച ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റേസിംഗ് നടത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയും വെള്ളിയാഴ്ചയുമായാണ് യാത്രയയപ്പ് പരിപാപാടി കൊഴുപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയത്.

കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്ന് കാറും ജീപ്പും ബൈക്കും ക്യാംപസിനകത്തെത്തിച്ചാണ് ബികോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്. ഇതിനടിയിലാണ് തുറന്ന ജീപ്പില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണത്. നിയമവിരുദ്ധമായി അനുമതിയില്ലാതെ ക്യാംപസില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിരുന്നു.

ക്യാംപസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനങ്ങള്‍ അതിരു വിടുന്നത് ഇത് ആദ്യ സംഭവമല്ല . നേരത്തെ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളേജില്‍ ഓണാഘോഷ ചടങ്ങുകള്‍ക്കിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.

prp

Related posts

Leave a Reply

*