ശശി തരൂരിന്‍റെ ഓഫിസില്‍ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം

തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഓഫിസിനു നേര്‍ക്ക് യുവമോര്‍ച്ച അക്രമം. പ്രതിഷേധവുമായി ശശി തരൂരിന്‍റെ ഓഫിസില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഓഫിസിനു മുന്നില്‍ റീത്ത് വച്ചും യുവമോര്‍ച്ച പ്രതിഷേധിച്ചു.

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെയാണ് ഒരു കൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്‍റെ, സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഓഫിസില്‍ എത്തിയത്. ഈ സമയം ശശി തരൂര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ടെക്‌നോപാര്‍ക്കില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു എംപി എന്നാണ് അറിയുന്നത്.

പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്‍റെ ഓഫീസിനു മുന്നില്‍ പാകിസ്ഥാന്‍ ഓഫിസ് എന്ന ബാനര്‍ പതിപ്പിച്ചു. ഓഫിസിനു മുന്നില്‍ കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ റീത്ത് വയ്ക്കുകയും ചെയ്തു.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറും എന്നായിരുന്നു ശശി തരൂരിന്‍റെ വാക്കുകള്‍. പാകിസ്ഥാന്‍ ഇസ്ലാമിക മതരാജ്യമായിരിക്കുന്നതിനു സമാനമായ ആശയമാണ് ബിജെപി പിന്തുടരുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറുമെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഇതിനോട് അകലം പാലിച്ചെങ്കിലും തരൂര്‍ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

prp

Related posts

Leave a Reply

*