സൂര്യനെല്ലി കേസ് ;ജേക്കബ് സ്റ്റീഫന്‍റെ ജാ​മ്യ കാ​ലാ​വ​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: സൂ​ര്യ​നെ​ല്ലി പെ​ണ്‍​വാ​ണി​ഭ കേ​സി​ല്‍ എ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് ശിക്ഷിച്ച പ​ത്താം പ്ര​തി ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ ജാ​മ്യ കാ​ലാ​വ​ധി സു​പ്രീം​കോ​ട​തി നീ​ട്ടി. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ജാ​മ്യം നീ​ട്ടി​യ​ത്. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം നീ​ട്ടി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി ജേ​ക്ക​ബ് തോ​മ​സി​ന് ജ​നു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

1996 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ്‌​നേ​ഹം ന​ടി​ച്ച്‌ ബ​സ് ക​ണ്ട​ക്ട​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ട്ടേ​റെ​പേ​ര്‍​ക്ക് കാ​ഴ്ച​വ​ച്ചെ​ന്നാ​ണ് കേ​സ്. ആ​ദ്യം 35 പേ​രെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി നാ​ല് മു​ത​ല്‍ പ​തി​മൂ​ന്ന് വ​ര്‍​ഷം വ​രെ ശി​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു.

ഈ ​വി​ധി റ​ദ്ദാ​ക്കി 2013 ല്‍ ​സു​പ്രീം​കോ​ട​തി പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. പിന്നീട് അ​ഭി​ഭാ​ഷ​ക​നാ​യ ധ​ര്‍​മ്മ​രാ​ജ​ന് ജീ​വ​പ​ര്യ​ന്ത​വും മ​റ്റ് പ്ര​തി​ക​ള്‍​ക്ക് മൂ​ന്ന് മു​ത​ല്‍ 13 വ​ര്‍​ഷം വ​രെ ക​ഠി​ന​ത​ട​വും വി​ധി​ച്ചു.

prp

Related posts

Leave a Reply

*