ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ എഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി. ആറ് മാസത്തേക്കാണ് ജാമ്യം നീട്ടിയത്. അര്‍ബുദ ബാധിതനായ ജേക്കബ് സ്റ്റീഫന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നീട്ടിയത്. ചികിത്സയ്ക്കായി ജേക്കബ് തോമസിന് ജനുവരിയില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 1996 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂള്‍ വിദ്യാര്‍ഥിനിയെ സ്നേഹം നടിച്ച് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി ഒട്ടേറെപേര്‍ക്ക് കാഴ്ചവച്ചെന്നാണ് കേസ്. ആദ്യം 35 പേരെയാണ് വിചാരണക്കോടതി നാല് […]

