‘എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് പേടിയുണ്ട്, എനിക്ക് ഇങ്ങനെയേ പറ്റൂ’: പാര്‍വ്വതി

സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതുമുതല്‍ വേട്ടയാടപ്പെട്ട നടിയാണ് പാര്‍വ്വതി. ഇറങ്ങിയ സിനിമകള്‍ എല്ലാം പരാജയമായിരിക്കുന്ന ഈ വേളയില്‍ മനസ് തുറന്നിരിക്കുകയാണ് പാര്‍വ്വതി.

അഭിനയിച്ച സിനിമയിലും ഏറെ വെല്ലുവിളി നേരിട്ടു. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ട്. എന്നാല്‍, എന്‍റെ സ്വഭാവം അവര്‍ക്കെല്ലാം നന്നായി അറിയാം.  സത്യം മൂടിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനും എനിക്കാകില്ലെന്ന് അവര്‍ക്കറിയാം. അതൊരു കെമിക്കില്‍ റിയാക്ഷന്‍ പോലെയാണ്. മറ്റൊരു തരത്തിലാകാന്‍ എനിക്കറിയില്ല. ഇങ്ങനെയേ പറ്റൂ. എന്‍റെ മനസാക്ഷിയോട് കള്ളം പറയേണ്ട അവസ്ഥ വന്നാല്‍ അതിനു പകരം ഞാന്‍ വേണമെങ്കില്‍ ഒരു പാറയില്‍ നിന്നും എടുത്തു ചാടും. അത്രയും സത്യസന്ധമാണ് എന്റെ മനസാക്ഷിയെന്നും പാര്‍വ്വതി പറയുന്നു.

ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന അത്ര തന്നെ പ്രധാനമാണ് എനിക്ക് സത്യം പറയുക എന്നതും. എന്നെ രാത്രി കിടന്നുറങ്ങാന്‍ സഹായിക്കുന്നതെന്തോ അതാണ് ഞാന്‍ തിരഞ്ഞെടുക്കുക. എന്റെ എല്ലാ തീരുമാനങ്ങളും അതിനനുസരിച്ചാണ്. താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടിവേണ്ടിയാണെന്നും പാര്‍വ്വതി പറഞ്ഞു.

തന്നെപോലെ സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത്.എത്രയോ പേര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് എനിക്ക് മെസ്സേജ് അയക്കാറുണ്ട്. എന്നെ പിന്തുണയ്ക്കാറുണ്ട്. ദയവായി മുന്നോട്ടു പോകു, നിങ്ങളീ പറയുന്ന കാര്യങ്ങള്‍ ഞങ്ങളുടെ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ ഞങ്ങളെ സഹായിക്കുന്നുണ്ട് എന്ന് പറയുന്ന ആളുകളുണ്ടെന്നും പാര്‍വ്വതി തുറന്നുപറയുന്നു.

prp

Related posts

Leave a Reply

*