സ്ത്രീധനപീഡനം; എയര്‍ ഹോസ്റ്റസ് വീടിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വനിതാ എയര്‍ ഹോസ്റ്റസ് വീടിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

അനിസിയയെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവായ മയാങ്ക് സിങ്‌വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതേസമയം, പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി.

prp

Related posts

Leave a Reply

*