ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കാണാനായി റഷ്യയിലെത്തിയ,​ ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി.

ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനാണ് ആരാധകര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. ലോകകപ്പിനോട് അനുബന്ധിച്ച്‌ ഫാന്‍ ഐ.ഡിയുള്ള ആരാധകര്‍ക്ക് റഷ്യയില്‍ വിസയില്ലാതെ തങ്ങാന്‍ ഈ മാസം 25 വരെയാണ് അനുമതി ഉണ്ടായിരുന്നത്.

ഇന്നലെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ പുടിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍,​ ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്‍ഡ ഗ്രാബര്‍ എന്നിവര്‍ എത്തിയിരുന്നു. ഫൈനല്‍ മത്സരത്തിന് ശേഷം പുടിന്‍ ഇരു പ്രസിഡ‌ന്‍റുമാരേയും അഭിനന്ദിക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*