ഫുട്‌ബോള്‍ ലോകകപ്പ്; വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ, ഖത്തറിന് പുറമെ അഞ്ച് രാജ്യങ്ങള്‍ പരിഗണനയില്‍

ഖത്തര്‍: റഷ്യന്‍ ലോകകപ്പിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാനുള്ള ഒരുങ്ങുകയാണ് ഖത്തര്‍. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാറായെങ്കിലും ലോകകപ്പിന് ഖത്തറിന് പുറമെ വേദികള്‍ തേടുകയാണ് ഫിഫ അധികൃതര്‍. 2022 ഖത്തര്‍ ലോകകപ്പില്‍ 16 ടീമുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആകെ ടീമുകളുടെ എണ്ണം 48 ആകും. ഈ സാഹചര്യത്തിലാണ് ഖത്തറിന് പുറമെ മറ്റ് പെര്‍ഷ്യന്‍ രാജ്യങ്ങളിലും വേദിയൊരുക്കാന്‍ ഫിഫ തയ്യാറെടുപ്പ് നടത്തുന്നത്.

നിലവില്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇത് മതിയാവുകയില്ല. ഇത് മുന്നില്‍ കണ്ടാണ് രണ്ട് മുതല്‍ നാല് വേദികള്‍ വരെ അധികമായി കണ്ടെത്താന്‍ ഫിഫ തീരുമാനിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബെഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ഫിഫയുടെ പരിഗണനയിലുള്ളത്.

എന്നാല്‍ ഖത്തറുമായുള്ള മറ്റ് അറബ് രാജ്യങ്ങളുടെ അഭിപ്രായ വ്യത്യാസവും വിലക്കുമെല്ലാം തീരുമാനത്തെ ബാധിക്കുമെന്നുറപ്പാണ്. അഞ്ച് രാജ്യങ്ങളില്‍ നിന്നായി പത്ത് സ്റ്റേഡിയങ്ങളുടെ പട്ടികയാണ് 2022 ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള അധിക വേദികളുടെ പട്ടികയില്‍ ഇപ്പോഴുള്ളത്. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക

prp

Related posts

Leave a Reply

*