ഫുട്‌ബോള്‍ ലോകകപ്പ്; വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ, ഖത്തറിന് പുറമെ അഞ്ച് രാജ്യങ്ങള്‍ പരിഗണനയില്‍

ഖത്തര്‍: റഷ്യന്‍ ലോകകപ്പിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാനുള്ള ഒരുങ്ങുകയാണ് ഖത്തര്‍. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാറായെങ്കിലും ലോകകപ്പിന് ഖത്തറിന് പുറമെ വേദികള്‍ തേടുകയാണ് ഫിഫ അധികൃതര്‍. 2022 ഖത്തര്‍ ലോകകപ്പില്‍ 16 ടീമുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആകെ ടീമുകളുടെ എണ്ണം 48 ആകും. ഈ സാഹചര്യത്തിലാണ് ഖത്തറിന് പുറമെ മറ്റ് പെര്‍ഷ്യന്‍ രാജ്യങ്ങളിലും വേദിയൊരുക്കാന്‍ ഫിഫ തയ്യാറെടുപ്പ് നടത്തുന്നത്. നിലവില്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ […]

വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്

കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഖത്തര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാനുള്ള അനുമതി ഖത്തര്‍ നല്‍കുന്നത്. അതേസമയം പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിസ വേണ്ടാത്തതിനാല്‍ യാത്രാചെലവ് കുറയും എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും […]