മദര്‍ തെരേസയുടെ ജീവിതകഥ സിനിമയാവുന്നു

പാവങ്ങളുടെ അമ്മയെന്ന് ലോകം വിളിക്കുന്ന മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി സിനിമയൊരുങ്ങുന്നു. സീമ ഉപാദ്യായ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ തലത്തില്‍ പ്രമുഖരായ നിരവധി താരങ്ങളും വേഷമിടുന്നു. പ്രദീപ് ശര്‍മ്മ, നിതിന്‍ മന്‍മോഹന്‍, ഗിരീഷ് ജോഹര്‍, പ്രാചി മന്‍മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദര്‍ തെരേസ ഇന്ത്യയിലും പുറത്തുമായി നടത്തിയിട്ടുള്ള യാത്രകള്‍ പ്രമേയമാക്കിയായിരിക്കും സിനിമ മുന്നോട്ട് പോവുക. സമാധാനം, സ്‌നേഹം, മനുഷ്യത്വം തുടങ്ങിയ ഗുണങ്ങള്‍ ലോകമെങ്ങും പ്രചരിക്കാനാണ് മദര്‍ ശ്രമിച്ചത്.

തങ്ങളും സിനിമയലൂടെ അതുതന്നെയാണ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. സിനിമയുടെ ഭാഗമായി സംവിധായക കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സിനിമ 2020 റിലീസ് ചെയ്യാനാണ് തീരുമാനം.

prp

Leave a Reply

*