ഫുട്‌ബോള്‍ ലോകകപ്പ്; വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ, ഖത്തറിന് പുറമെ അഞ്ച് രാജ്യങ്ങള്‍ പരിഗണനയില്‍

ഖത്തര്‍: റഷ്യന്‍ ലോകകപ്പിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാനുള്ള ഒരുങ്ങുകയാണ് ഖത്തര്‍. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാറായെങ്കിലും ലോകകപ്പിന് ഖത്തറിന് പുറമെ വേദികള്‍ തേടുകയാണ് ഫിഫ അധികൃതര്‍. 2022 ഖത്തര്‍ ലോകകപ്പില്‍ 16 ടീമുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആകെ ടീമുകളുടെ എണ്ണം 48 ആകും. ഈ സാഹചര്യത്തിലാണ് ഖത്തറിന് പുറമെ മറ്റ് പെര്‍ഷ്യന്‍ രാജ്യങ്ങളിലും വേദിയൊരുക്കാന്‍ ഫിഫ തയ്യാറെടുപ്പ് നടത്തുന്നത്. നിലവില്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ […]

ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം ഇന്ന്

ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം രാത്രി നടക്കും . മൂന്നുമാസം മുമ്പ് റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ കൂടിക്കാഴ്ച ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും. മെസ്സി ഇല്ലാതെയാണ് അര്‍ജന്‍റീന കളിക്ക് ഇറങ്ങുന്നത്. മെസ്സി ഇല്ലാത്തതിനാല്‍ കളി തള്ളിക്കളയാനാവില്ലെന്നു നെയ്മര്‍ പറഞ്ഞു.

ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കാണാനായി റഷ്യയിലെത്തിയ,​ ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി. ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനാണ് ആരാധകര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. ലോകകപ്പിനോട് അനുബന്ധിച്ച്‌ ഫാന്‍ ഐ.ഡിയുള്ള ആരാധകര്‍ക്ക് റഷ്യയില്‍ വിസയില്ലാതെ തങ്ങാന്‍ ഈ മാസം 25 വരെയാണ് അനുമതി ഉണ്ടായിരുന്നത്. ഇന്നലെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ പുടിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍,​ ക്രൊയേഷ്യന്‍ […]

ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം. പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ […]

ബ്രസീലിന് ആശ്വാസ വാര്‍ത്ത: ക്വാര്‍ട്ടര്‍ മത്സരത്തിന് അവര്‍ തിരിച്ചെത്തുന്നു

ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ആശ്വാസ വാര്‍ത്ത. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ പരിക്കുമാറി എല്ലാ താരങ്ങളും തിരിച്ചെത്തുന്നു. ഫുള്‍ ബാക്ക് മാഴ്‌സലോ , ഡാനിയലോ , അറ്റാക്കിംഗ് താരം കോസ്റ്റ എന്നിവരാണ് പരിക്കില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്. മൂവരും ബ്രസീല്‍ ടീമിന്‍റെ പരിശീലനത്തില്‍ പങ്കെടുത്തു. ടീമിനൊപ്പം വ്യായാമം ചെയ്യുകയും, ഷൂട്ടിംഗ്, ക്രോസിംഗ് പരിശീലനത്തില്‍ സജീവമായി ഏര്‍പ്പെടുകയും ചെയ്തു. സാച്ചിയില്‍ വന്നിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് ടീമിലെ എല്ലാ കളിക്കാരും പരിക്കില്‍ നിന്ന് വിമുക്തരാകുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ബ്രസീല്‍ […]

മെസിയല്ല, ഞാനാണ് അര്‍ജന്‍റീനയുടെ കോച്ച്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി പരിശീലകന്‍

റഷ്യ: അര്‍ജന്‍റീന ടീമിന്‍റെ പരിശീലകന്‍ മെസിയല്ല താനാണെന്ന് കോച്ച് സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും സാംപോളി പറഞ്ഞു. നൈജീരിയയ്‌ക്കെതിരായ മത്സരശേഷമായിരുന്നു സാംപോളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും വിധമുള്ള ആരോപണങ്ങളുയര്‍ന്നത്. ഇടവേള സമയത്ത് കോച്ചിനെ പോലെ ടീമിന് നിര്‍ദ്ദേശം നല്‍കുന്ന മെസി. അഗ്യൂറോയെ ഇറക്കാന്‍ മെസിയോട് സമ്മതം ചോദിക്കുന്ന സാംപോളി. ചുരുക്കത്തില്‍ സാംപോളി വെറും ഡമ്മി കോച്ചാണെന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള മറുപടിയാണ് പ്രീക്വാര്‍ട്ടറിന് മുന്‍പുള്ള […]

അര്‍ജന്‍റീനയ്ക്കും ഫ്രാന്‍സിനും ഇനി നിര്‍ണായക മത്സരം

റഷ്യന്‍ മാമാങ്കത്തിന്‍റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാറായി.ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിലെ അപ്രതീക്ഷിത പ്രകടനങ്ങള്‍ക്കും അട്ടിമറി വിജയങ്ങള്‍ക്കും സാക്ഷിയാകുകയായിരുന്നു റഷ്യ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ അട്ടിമറിയാണ് ജര്‍മനിയുടെ പരാജയം. കഴിഞ്ഞ തവണ ലോകചാംപ്യന്മാരായ ജര്‍മനി ആദ്യഘട്ടത്തില്‍ തന്നെ പുറത്താകുകയായിരുന്നു. എന്നാല്‍, അര്‍ജന്‍റീനയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുതിയ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് മെസി-റൊണാള്‍ഡോ ക്വാര്‍ട്ടര്‍ഫൈനലിനും ബ്രസീല്‍-അര്‍ജന്‍റീന സെമിഫൈനലിനുമുള്ള സാധ്യത തുറന്നിടുന്നു. ഗ്രൂപ്പില്‍ അര്‍ജന്‍റീന രണ്ടാമതായതോടെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടിവരിക. അര്‍ജന്‍റീന, ജര്‍മനി എന്നിവരെ നേരിടേണ്ടിവരാത്തതുകൊണ്ട് […]

അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്ത്

മോസ്കോ: ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയും അര്‍ജന്‍റീനയും തമ്മിലുള്ള മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരന്‍ പൂച്ചയുടെ പ്രവചനം. ജയത്തില്‍ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അര്‍ജന്‍റീന ആരാധകര്‍ക്ക് ഈ വാര്‍ത്ത നെഞ്ചിടിപ്പ് ഉണ്ടാക്കിയിരുന്നു. ഈ ലോകകപ്പില്‍ അര്‍ജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുന്‍പ് വരെയുള്ള മത്സരങ്ങളേക്കുറിച്ച്‌ അക്കില്ലസ് നടത്തിയ പ്രവചനങ്ങള്‍ ഒന്നും തെറ്റിയിരുന്നില്ല . കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫഡറേഷന്‍ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാര്‍ക്കസ് റോജോ ഗോള്‍ […]

ആഘോഷങ്ങള്‍ക്കിടയില്‍ അശ്ലീല ആംഗ്യം കാണിച്ച മറഡോണയ്ക്ക്പണികിട്ടി

സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്: അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കാന്‍ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഗ്യാലറിയില്‍ എത്തിയ ഒരിതിഹാസ താരത്തിന് നേരിട്ടത് വിവാദ കൊടുങ്കാറ്റ്. ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം മൈതാനത്ത് മിന്നും ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടി മറഡോണ ഒരു നിമിഷം പരിസരം മറന്നു. ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം. എന്നാല്‍ നിരാശയായിരുന്നു ഫലം. അപ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നൈജീരിയയ്‌ക്കെതിരെ […]

അര്‍ജന്‍റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ

റഷ്യന്‍ മണ്ണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിന് ശേഷം ആരാധകരില്‍ നിന്ന് മോശം പെരുമാറ്റമാണ് ഗാലറിയില്‍ ഉണ്ടായത്. ഇതിന്‍റെ പേരില്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ കനത്ത നടപടിയാണ് ഫിഫ സ്വീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് ഫിഫ എഎഫ്എക്ക് പിഴയായി നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും റെബിക്ക് ആദ്യ ഗോള്‍ നേടിയതിന് ശേഷം മാഡ്രിച്ച്, റാകിറ്റിച്ച് എന്നിവരാണ് അര്‍ജന്‍റീനയെ തകര്‍ത്ത് ഗോള്‍വല ചലിപ്പിച്ചത്. സമ്പൂര്‍ണ പരാജയമായിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം […]