അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്ത്

മോസ്കോ: ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയും അര്‍ജന്‍റീനയും തമ്മിലുള്ള മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരന്‍ പൂച്ചയുടെ പ്രവചനം.

ജയത്തില്‍ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അര്‍ജന്‍റീന ആരാധകര്‍ക്ക് ഈ വാര്‍ത്ത നെഞ്ചിടിപ്പ് ഉണ്ടാക്കിയിരുന്നു.

ഈ ലോകകപ്പില്‍ അര്‍ജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുന്‍പ് വരെയുള്ള മത്സരങ്ങളേക്കുറിച്ച്‌ അക്കില്ലസ് നടത്തിയ പ്രവചനങ്ങള്‍ ഒന്നും തെറ്റിയിരുന്നില്ല . കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫഡറേഷന്‍ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാര്‍ക്കസ് റോജോ ഗോള്‍ നേടുന്നതുവരെ അര്‍ജന്‍റീന ആരാധകര്‍ക്ക് അക്കില്ലസിന്‍റെ പ്രവചനം പേടി സ്വപ്‌നമായിരുന്നു.

prp

Related posts

Leave a Reply

*