ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കാണാനായി റഷ്യയിലെത്തിയ,​ ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി. ലോകകപ്പിന്‍റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനാണ് ആരാധകര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. ലോകകപ്പിനോട് അനുബന്ധിച്ച്‌ ഫാന്‍ ഐ.ഡിയുള്ള ആരാധകര്‍ക്ക് റഷ്യയില്‍ വിസയില്ലാതെ തങ്ങാന്‍ ഈ മാസം 25 വരെയാണ് അനുമതി ഉണ്ടായിരുന്നത്. ഇന്നലെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ പുടിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍,​ ക്രൊയേഷ്യന്‍ […]

ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം. പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ […]

അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്ത്

മോസ്കോ: ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയും അര്‍ജന്‍റീനയും തമ്മിലുള്ള മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരന്‍ പൂച്ചയുടെ പ്രവചനം. ജയത്തില്‍ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അര്‍ജന്‍റീന ആരാധകര്‍ക്ക് ഈ വാര്‍ത്ത നെഞ്ചിടിപ്പ് ഉണ്ടാക്കിയിരുന്നു. ഈ ലോകകപ്പില്‍ അര്‍ജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുന്‍പ് വരെയുള്ള മത്സരങ്ങളേക്കുറിച്ച്‌ അക്കില്ലസ് നടത്തിയ പ്രവചനങ്ങള്‍ ഒന്നും തെറ്റിയിരുന്നില്ല . കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫഡറേഷന്‍ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാര്‍ക്കസ് റോജോ ഗോള്‍ […]

ഫുട്ബോള്‍ ലോകം ഞെട്ടലില്‍; സ്പെയിന്‍ കോച്ചിനെ പുറത്താക്കി

മോസ്കോ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ സ്പെയിന്‍ പുറത്താക്കി. റഷ്യയില്‍ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് ഫുട്ബോള്‍ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14-നാണ് ലോകകപ്പ് തുടങ്ങുന്നത്. 15ന് പോര്‍ച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്ലിനെതിരേ മത്സരിക്കാന്‍ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിന്‍ ഫെഡറേഷന്‍ വ്യക്തമാക്കിയില്ലെങ്കിലും റയല്‍ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. […]

തടാക കരയില്‍ ഉപേക്ഷിച്ച ബാഗില്‍ 54 കൈപ്പത്തികള്‍

മോസ്കോ: സൈബീരിയയിലെ തടാക കരയില്‍ നിന്നും 54 കൈപ്പത്തികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖബാരോസ്കിലെ അമൂര്‍ നദിയുടെ തീരത്തു നിന്നാണ് മുറിച്ചു മാറ്റിയ കൈപ്പത്തികള്‍ ഒരു ബാഗില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയാണ് ആദ്യം ഇത് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തി കണ്ടതുകൊണ്ടാണ് ഇയാള്‍ ബാഗ് തുറന്ന് നോക്കിയത്. മരം കൊണ്ട് കൊത്തിയെടുത്ത ശില്‍പം ആയിരിക്കുമെന്നാണ് ഇയാള്‍ ആദ്യം കരുതിയത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോഴാണ് എല്ലാം മൃതദേഹങ്ങളില്‍ നിന്നും വെട്ടിമാറ്റിയതാണെന്നു മനസിലായത്. ചിലപ്പോള്‍ കൂട്ടക്കൊലപാതകത്തിന് ശേഷം കൈപ്പത്തികള്‍ […]

സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ സ്ഫോടനം

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ഉണ്ടായ സ്ഫോടനത്തില്‍ പതിനാല്  പേര്‍ക്ക് പരിക്ക്. പെറെക്രെസ്റ്റോക് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. പുതുവര്‍ഷം പ്രമാണിച്ച്‌ നഗരത്തില്‍ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്ഫോടനമെന്ന് വ്യക്തമല്ല. സംഭവത്തില്‍ റഷ്യന്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.