സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ സ്ഫോടനം

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ഉണ്ടായ സ്ഫോടനത്തില്‍ പതിനാല്  പേര്‍ക്ക് പരിക്ക്. പെറെക്രെസ്റ്റോക് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. പുതുവര്‍ഷം പ്രമാണിച്ച്‌ നഗരത്തില്‍ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്ഫോടനമെന്ന് വ്യക്തമല്ല.

സംഭവത്തില്‍ റഷ്യന്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

 

 

prp

Related posts

Leave a Reply

*