ഗോവയില്‍ അവധിക്കാലം ആസ്വദിച്ച്‌ സോണിയാ ഗാന്ധി

പനാജി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയാ ഗാന്ധി ഗോവയില്‍ ‘വിശ്രമ ജീവിതം’ നയിക്കുന്നു. അവധിക്കാലം ചെലവിടാന്‍ ഈ മാസം 26ന് ഗോവയിലെ ലീലാ ഹോട്ടലിലെത്തിയ സോണിയ ജനുവരി ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും.

സൈക്കിള്‍ സവാരിയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ടവിനോദം. ഇതിനിടെ റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫി എടുക്കാനും എത്തുന്നുണ്ടായിരുന്നു. ഒരു മടിയും കൂടാതെയാണ് സോണിയ സെല്‍ഫിക്ക് നിന്ന് കൊടുക്കുന്നത്.

വിദേശികളുമായി സൗഹൃദം പങ്കുവയ്ക്കാനും സോണിയ മടി കാട്ടുന്നില്ല. ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ടഭക്ഷണം.അതേസമയം,​ വാര്‍ത്തകള്‍ അറിയുന്നതിന് ടി.വിയൊന്നും സോണിയ കാണുന്നില്ല. എല്ലാദിവസവും രാവിലെ യോഗ ചെയ്യും. പിന്നീട് പുസ്തകങ്ങള്‍ വായിക്കാനാണ് സമയം ചെലവിടുന്നത്.

ഇത് ആദ്യമായല്ല സോണിയ ഗാന്ധി ഗോവയിലെ റിസോര്‍ട്ടില്‍ എത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതോടെ സോണിയ ഗോവയിലേക്ക് മാറിത്താമസിച്ചിരുന്നു .

prp

Related posts

Leave a Reply

*