ഭീകരാക്രമണത്തിനു സാധ്യത: ഗോവയില്‍ അതീവ ജാഗ്രത

പ​നാ​ജി: ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​ന്വേ​ഷ​ണ വി​വ​ര​ത്തെ തു​ട​ര്‍​ന്നു ഗോ​വ​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ഭീ​ക​ര​ര്‍ ഗോ​വ​യി​ലെ​ത്താ​ന്‍ സാധ്യതയുണ്ടെന്നാ​ണ് വി​വ​രം.

ഇ​തേ​തു​ട​ര്‍​ന്നു ഗോ​വ​ന്‍  തീ​ര​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ കാ​സി​നോ​ക​ള്‍​ക്കും ബോ​ട്ടു​കാ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ഗോ​വ​ന്‍ മ​ന്ത്രി ജ​യേ​ഷ് സാ​ല്‍​ഗാ​വോ​ന്‍​കാ​ര്‍ പ​റ​ഞ്ഞു. ഗോ​വ​യ്ക്കു പു​റ​മേ മും​ബൈ, ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യേ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ക്കി​സ്ഥാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വിട്ടയച്ചിരു​ന്നു. തി​രി​കെ​യെ​ത്തു​ന്ന ഈ ​ബോ​ട്ടി​ല്‍ ഭീ​ക​ര​ര്‍ ഉ​ണ്ടാ​യേ​ക്കാ​മെന്നാണ്  രഹസ്യന്വേഷണ ഏ​ജ​ന്‍​സി ന​ല്‍​കു​ന്ന സൂ​ച​ന.

prp

Related posts

Leave a Reply

*