ബോഡിഗാര്‍ഡിലെ നായകന്മാരെല്ലാം ജയിലിലേക്ക്. അടുത്തത് വിജയ് ആണോ? വൈറലായി ട്രോള്‍

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.

തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. ഇനി അടുത്ത ഊഴം ഇളയദളപതി വിജയ്ക്കാണോ എന്നാണ് ട്രോളര്‍മാരുടെ സംശയം.

 

അടുത്ത ഊഴം വിജയ്ക്കാണോ എന്ന സംശയത്തിലാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച് ട്രോളുകള്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച രണ്ട് നടന്മാരും ജയിലില്‍ പോയി. ഇനി താന്‍ മാത്രമേയുള്ളൂയെന്ന് അറിയുന്ന വിജയ് പേടിച്ചരണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കീഴടക്കുന്നത്.

prp

Related posts

Leave a Reply

*