ഗോവ: കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. സഞ്ജീവ് ധനഞ്ജ് യ് പല്‍ (23), രാം സന്തോഷ് ഭരിയ (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്നെത്തിയ ഒരാള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഗോവയിലെ കോല്‍വ ബീച്ചിലാണ് സംഭവം. സമീപ ഗ്രാമവാസിയായ 20കാരി ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ച് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കാമുകന്‍റെ മുമ്പിലിട്ടാണ് യുവതിയെ പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാമന് വേണ്ടി ഗോവാ പോലീസ് ലുക്ക് […]
Tag: goa
ഭീകരാക്രമണത്തിനു സാധ്യത: ഗോവയില്‍ അതീവ ജാഗ്രത
പനാജി: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്നു ഗോവയില്‍ അതീവ ജാഗ്രത. മത്സ്യബന്ധന ബോട്ടുകളില്‍ ഭീകരര്‍ ഗോവയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്നു ഗോവന്‍ തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ബോട്ടുകാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ഗോവന്‍ മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ പറഞ്ഞു. ഗോവയ്ക്കു പുറമേ മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും ജയേഷ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന് പിടിച്ചെടുത്ത ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ […]
പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയത് പേടിപ്പെടുത്തുന്നു: മനോഹര്‍ പരീക്കര്‍
പനാജി: പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നത് പേടിപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോള്‍ പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സഹിഷ്ണുതയുടെ പരിധി കടന്നിരിക്കുന്നുവെന്നും പരീക്കര്‍ വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ സര്‍ക്കാര്‍ പോരാട്ടം തുടരുകയാണെന്നും അത് കുടുതല്‍ ശക്തമാക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ലഹരിമരുന്ന് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കോളജുകളില്‍ ഇത് കൂടതല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും പരീക്കര്‍ വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികള്‍ പരീക്കര്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് […]
ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നു; നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു
പനാജി : ഗോവയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. അപകടം നടന്നയുടനെ ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടന്‍തന്നെ സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്
നടന്‍ സിദ്ദു ആര്‍ പിള്ള ഗോവയില്‍ മരിച്ച നിലയില്‍
തൃശൂര്‍: നിര്‍മാതാവ് പി കെ ആര്‍ പിള്ളയുടെ മകനും നടനുമായ സിദ്ദു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു.കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. പ്രമുഖ നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ്. മോഹന്‍ലാല്‍ നായകന്‍ ആയ ചിത്രം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലാണ് സിദ്ദു വില്ലനായി എത്തിയത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ […]
ഗോവയില്‍ മിഗ് വിമാനം തീപിടിച്ച് തകര്‍ന്നു
പനജി: ഗോവ വിമാനത്താവളത്തില്‍ നാവികസേന വിമാനം തകര്‍ന്നു. മിഗ് 29 കെ വിമാനമാണ് പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാകവചം ഉപയോഗിച്ചാണ് രക്ഷപെട്ടത്. അപകടത്തെ തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കത്തിയമര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കാന്‍ ശ്രമം തുടങ്ങി.
ഗോവയില്‍ അവധിക്കാലം ആസ്വദിച്ച് സോണിയാ ഗാന്ധി
പനാജി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയാ ഗാന്ധി ഗോവയില്‍ ‘വിശ്രമ ജീവിതം’ നയിക്കുന്നു. അവധിക്കാലം ചെലവിടാന്‍ ഈ മാസം 26ന് ഗോവയിലെ ലീലാ ഹോട്ടലിലെത്തിയ സോണിയ ജനുവരി ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും. സൈക്കിള്‍ സവാരിയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ടവിനോദം. ഇതിനിടെ റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫി എടുക്കാനും എത്തുന്നുണ്ടായിരുന്നു. ഒരു മടിയും കൂടാതെയാണ് സോണിയ സെല്‍ഫിക്ക് നിന്ന് കൊടുക്കുന്നത്. വിദേശികളുമായി സൗഹൃദം പങ്കുവയ്ക്കാനും സോണിയ മടി കാട്ടുന്നില്ല. ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശയാണ് […]
ഗോവയില്‍ അന്തിക്കൂട്ടിന് ആളെ കിട്ടാനും ആധാര്‍കാര്‍ഡ് വേണം!
പനാജി: ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് കണക്ഷനും ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ക്ക് മാത്രമല്ല ഇനി പെണ്ണു അന്തിക്കൂട്ടിനായി ആവശ്യക്കാരെ വേണമെങ്കിലും ആധാര്‍ കാര്‍ഡ് വേണം. ലോകത്തുടനീളമായി ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലാണ് ഈ സ്ഥിതി. ഇവിടെ ഇന്ത്യാക്കാരായ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചില അനുഭവസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി ഗോവയില്‍ പോയ അഞ്ചംഗ ഡല്‍ഹി യുവാക്കളുടെ അനുഭവങ്ങളില്‍ നിന്നുമാണ് വാര്‍ത്ത. നോര്‍ത്ത് ഗോവ ബീച്ച് ബെല്‍റ്റില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്ത ഇവര്‍ […]
ഗോവയിലും മദ്യനിരോധനം വരുന്നു
പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച് കൊണ്ട് ഗോവയിലും ഉടന്‍ ഉത്തരവിറങ്ങും. ഞായറാഴ്ച പനാജിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ ശല്യമുണ്ടാകുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്, ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്യമിടുന്നതായും മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മദ്യം […]
ഗോവയില്‍ ഗോവധ നിരോധനം നടപ്പാക്കണമെന്ന് ആവശ്യം
ഗോവയില്‍ ഗോവധ നിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി










