ഗോവയിലും മദ്യനിരോധനം വരുന്നു

പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച്‌ കൊണ്ട് ഗോവയിലും ഉടന്‍ ഉത്തരവിറങ്ങും. ഞായറാഴ്ച പനാജിയില്‍ നടന്ന  ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്  മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  ഇത് സംബന്ധിച്ച്‌ സൂചന നല്‍കിയത്.

മദ്യപിച്ച്‌ പൊതുസ്ഥലങ്ങളില്‍ ശല്യമുണ്ടാകുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്, ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്യമിടുന്നതായും മനോഹര്‍ പരീക്കര്‍  വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന എല്ലാ ബാറുകള്‍ക്കും പാര്‍ലറുകള്‍ക്കുമെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും  ഇത് കൂടാതെ റോഡ് സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായും  അദ്ദേഹം പറഞ്ഞു.

 

prp

Related posts

Leave a Reply

*