പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തില്‍ പരീക്കറിനോട് തനിക്ക് സഹതാപമാണുള്ളതെന്ന് മറുപടി കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പരീക്കറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ വീണ്ടും പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും റഫാല്‍ ഇടപാടില്‍ അഴിമതിക്കാരനായ പ്രധാനമന്ത്രിയെ തുറന്നുകാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കി. മനോഹര്‍ പരീക്കറെ കണ്ടത് തികച്ചും സ്വകാര്യമെന്ന് ആദ്യം പറഞ്ഞെങ്കിലും, […]

പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയത് പേടിപ്പെടുത്തുന്നു: മനോഹര്‍ പരീക്കര്‍

പനാജി: പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നത് പേടിപ്പെടുത്തുന്നുവെന്ന്  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോള്‍ പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സഹിഷ്ണുതയുടെ പരിധി കടന്നിരിക്കുന്നുവെന്നും പരീക്കര്‍ വ്യക്തമാക്കി. മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യ്ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും അത് കുടുതല്‍ ശക്തമാക്കുമെന്നും പ​രീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.എന്നാല്‍ ല​ഹ​രി​മ​രു​ന്ന് പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കി​ല്ലെ​ന്നും കോ​ള​ജു​ക​ളി​ല്‍ ഇ​ത് കൂ​ട​ത​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു താ​ന്‍ ക​രു​തു​ന്നി​ല്ലെ​ന്നും പ​രീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. നേരത്തെ സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികള്‍ പരീക്കര്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് […]

ഗോവയിലും മദ്യനിരോധനം വരുന്നു

പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച്‌ കൊണ്ട് ഗോവയിലും ഉടന്‍ ഉത്തരവിറങ്ങും. ഞായറാഴ്ച പനാജിയില്‍ നടന്ന  ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്  മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  ഇത് സംബന്ധിച്ച്‌ സൂചന നല്‍കിയത്. മദ്യപിച്ച്‌ പൊതുസ്ഥലങ്ങളില്‍ ശല്യമുണ്ടാകുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്, ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്യമിടുന്നതായും മനോഹര്‍ പരീക്കര്‍  വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മദ്യം […]