പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയത് പേടിപ്പെടുത്തുന്നു: മനോഹര്‍ പരീക്കര്‍

പനാജി: പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നത് പേടിപ്പെടുത്തുന്നുവെന്ന്  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോള്‍ പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സഹിഷ്ണുതയുടെ പരിധി കടന്നിരിക്കുന്നുവെന്നും പരീക്കര്‍ വ്യക്തമാക്കി.

മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യ്ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും അത് കുടുതല്‍ ശക്തമാക്കുമെന്നും പ​രീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.എന്നാല്‍ ല​ഹ​രി​മ​രു​ന്ന് പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കി​ല്ലെ​ന്നും കോ​ള​ജു​ക​ളി​ല്‍ ഇ​ത് കൂ​ട​ത​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു താ​ന്‍ ക​രു​തു​ന്നി​ല്ലെ​ന്നും പ​രീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

നേരത്തെ സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികള്‍ പരീക്കര്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖല ഒരു പരിധി വരെ അടിച്ചമര്‍ത്താന്‍ സാധിച്ചുവെന്നും അദേഹം വ്യക്തമാക്കിയിരുന്നു .

തീരദേശ സംസ്ഥാനമായ ഗോവ രാജ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബീച്ചുകളും, നൈറ്റ് പാര്‍ട്ടികളും സജീവമായ ഗോവയില്‍ മദ്യത്തിന് പല നിയന്ത്രണങ്ങളും പരീക്കര്‍ നടപ്പാക്കിയിരുന്നു. അതിനു പിന്നാലെയാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ പരീക്കര്‍ ആശങ്ക പ്രകടിപ്പിച്ചത്.

 

prp

Related posts

Leave a Reply

*