നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

പനാജി: പ്രമുഖ ബോളിവുഡ് നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഗോവയിലെ മപൂസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപകടം ഡ്രൈവര്‍ അലി അബ്ബാസും നടിയും മാത്രമായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. അപകടം സംഭവിയുടന്‍ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടം നടന്നത് എങ്ങനെയെന്ന കാര്യം വിശദമായി […]

അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തോല്‍വി

പനാജി: അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളും തോറ്റു. ഗോവയിലെ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും പരാജയപ്പെട്ടത്. 80 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. 8000 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും പാസ്സായില്ല. പരീക്ഷ എഴുതിയ ഒരാള്‍ക്ക് പോലും ജയിക്കാനാവശ്യമായ മാര്‍ക്ക് നേടാനായില്ല. 100 മാര്‍ക്കിന്‍റെ പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കായി 50 ആണ് നിശ്ചയിച്ചിരുന്നത്. ജനുവരി ഏഴിനാണ് പരീക്ഷ നടത്തിയത്. പ്രാഥമിക പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളില്‍ ആര്‍ക്കും ജയിക്കാനായില്ലെന്ന് […]

തന്‍റെ സന്തോഷങ്ങള്‍ക്ക് കാരണം വിവാഹം കഴിക്കാത്തതെന്ന് ബാബാ രാംദേവ്

പനാജി: വിവാഹം കഴിക്കാത്തതാണ് തന്‍റെ സന്തോഷത്തിന് കാരണമെന്ന് ബാബാ രാംദേവ്. ഭാര്യയും മക്കളുമില്ലാത്തതിനാല്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹം എന്നത് നിസാരകാര്യമല്ലെന്നും സന്തോഷമായി ജീവിക്കാന്‍ കുടുംബത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. ”രാജ്യത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ പോലെയുള്ള കമ്പനികളെ പാഠം പഠിപ്പിക്കണമെന്നത് ചെറുപ്പം മുതലെയുള്ള ആഗ്രഹമായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കൊള്ളയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് താന്‍ പഠിച്ചതെന്തോ അത് ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിച്ചത്. ഇവിടെ […]

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ലെന്ന് ഹൈക്കോടതി

പനാജി: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈ കോടതിയാണ് ഇത്തരം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്‍റെ നിരീക്ഷണം. ഇതോടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉന്നയിക്കാന്‍ ആവില്ല. 2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് യോഗേഷ് യുവതിയെ തന്‍റെ വീട്ടില്‍ കൊണ്ടുപോകുകയും […]

പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയത് പേടിപ്പെടുത്തുന്നു: മനോഹര്‍ പരീക്കര്‍

പനാജി: പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നത് പേടിപ്പെടുത്തുന്നുവെന്ന്  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോള്‍ പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് സഹിഷ്ണുതയുടെ പരിധി കടന്നിരിക്കുന്നുവെന്നും പരീക്കര്‍ വ്യക്തമാക്കി. മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യ്ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും അത് കുടുതല്‍ ശക്തമാക്കുമെന്നും പ​രീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.എന്നാല്‍ ല​ഹ​രി​മ​രു​ന്ന് പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കി​ല്ലെ​ന്നും കോ​ള​ജു​ക​ളി​ല്‍ ഇ​ത് കൂ​ട​ത​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു താ​ന്‍ ക​രു​തു​ന്നി​ല്ലെ​ന്നും പ​രീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. നേരത്തെ സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികള്‍ പരീക്കര്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് […]