നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

പനാജി: പ്രമുഖ ബോളിവുഡ് നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഗോവയിലെ മപൂസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്.

വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപകടം ഡ്രൈവര്‍ അലി അബ്ബാസും നടിയും മാത്രമായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. അപകടം സംഭവിയുടന്‍ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടം നടന്നത് എങ്ങനെയെന്ന കാര്യം വിശദമായി അന്വേഷിക്കുകയാണെന്ന് അഞ്ജുന പൊലീസ് അറിയിച്ചു. സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സറീന്‍ ഖാന്‍. ഹേറ്റ് സ്റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം.

 

prp

Related posts

Leave a Reply

*