ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.

ഡല്‍ഹി രോഹിണിയില്‍ ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്‍റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്‍റെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവിന്‍റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി യുടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുമിതുംകുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു. രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് ലോറി മാറ്റിയത്. അപകടത്തില്‍ പെട്ടവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

prp

Related posts

Leave a Reply

*