കൊച്ചി നഗരത്തിലെ അഗ്നിബാധ; അഞ്ച് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു, തീ നിയന്ത്രണ വിധേയം

കൊച്ചി: കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി.

അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്‍റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്.

പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്‍റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് സമീപത്തെ ലോഡ്ജുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിര്‍ത്തിവെച്ചിരുന്നു.

prp

Related posts

Leave a Reply

*