അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തോല്‍വി

പനാജി: അക്കൗണ്ടന്‍റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളും തോറ്റു. ഗോവയിലെ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും പരാജയപ്പെട്ടത്.

80 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. 8000 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും പാസ്സായില്ല. പരീക്ഷ എഴുതിയ ഒരാള്‍ക്ക് പോലും ജയിക്കാനാവശ്യമായ മാര്‍ക്ക് നേടാനായില്ല. 100 മാര്‍ക്കിന്‍റെ പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കായി 50 ആണ് നിശ്ചയിച്ചിരുന്നത്.

ജനുവരി ഏഴിനാണ് പരീക്ഷ നടത്തിയത്. പ്രാഥമിക പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളില്‍ ആര്‍ക്കും ജയിക്കാനായില്ലെന്ന് ഗോവ അക്കൗണ്ട്‌സ് ഡയറക്ടര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു. അക്കൗണ്ടന്‍റ് തസ്തികയിലേക്കുള്ള 80 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2017 ഒക്ടോബറിലാണ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കിയത്.

100 മാര്‍ക്കിനായിരുന്നു പരീക്ഷ നടത്തിയത് അഞ്ച് മണിക്കൂര്‍ സമയത്ത് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അക്കൗണ്ട് സംബന്ധമായ അറിവ് എന്നിവയാണ് പരിശോധിച്ചത്. എഴുത്തു പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസാന തിരഞ്ഞെടുപ്പിന് മുമ്പ് അഭിമുഖത്തിലും യോഗ്യത നേടേണ്ടതുണ്ട്.

prp

Related posts

Leave a Reply

*