ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി

കൊട്ടാരക്കര: ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിക്കപ്പെടുന്ന പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിലാണ് സംഭവം. സംവരണത്തിന് അര്‍ഹരായ കുട്ടികളുടെ അപേക്ഷയാണ് പ്രത്യേകം ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നിരസിച്ചത്.

ജാതി, മതം, ഗ്രാമപ്പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/താലൂക്ക് മുതലായ വിവരങ്ങള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ജാതി തെളിയിക്കാന്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് പ്ലസ് വണ്‍ അപേക്ഷ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. അപേക്ഷ നല്‍കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

അക്ഷയ കേന്ദ്രത്തില്‍ കൂടി അപേക്ഷ നല്‍കിയാലും 3 ദിവസമെങ്കിലും എടുക്കും സര്‍ട്ടിഫിക്കറ് ലഭിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ അങ്കലാപ്പാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്.

prp

Related posts

Leave a Reply

*