മാസ് ലുക്കില്‍ പൃഥിരാജ്; ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് പൃഥ്വിരാജിന്‍റെ പുതിയ ഗെറ്റപ്പ്.

തനി മാസ് ലുക്കിലാണ് പൃഥി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പിങ്ക് കൂളിങ് ഗ്ലാസില്‍ പുള്ളി ഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ നില്‍ക്കുന്ന താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍.

കലാഭവന്‍ ഷാജോണിന്‍റെ ആദ്യ സംവിധാന സംരഭമാണ് ബ്രദേഴ്‌സ് ഡേ. ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

prp

Leave a Reply

*